Tuesday, 21 October 2014

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം

                                             

വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാള ഭാഷയിലുള്ള പുരോഗതിക്കും, പ്രാദേശികവത്കരണത്തിനും, ഏകീകരണത്തിനും പ്രചരണത്തിനും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.(സ്വ.മ.ക). സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളം മാത്രമറിയാവുന്നവര്‍ക്കു് കൂടി ലഭ്യമാക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.  "എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്നതാണ് ഈ കൂട്ടായ്മയുടെ മുദ്രാവാക്യം.

കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച മലയാളം ലിനക്സ് എന്ന ഓണ്‍ലൈൻ സമൂഹമാണു് പത്തുമാസങ്ങള്‍ക്ക് ശേഷം 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്' എന്ന പേരു സ്വീകരിച്ചത്. തുടര്‍ന്നുള്ള പന്ത്രണ്ട് വർഷത്തിനുളിൽ മലയാളം കമ്പ്യൂട്ടിങ്ങിനെ അതിൻറ്റെ  ശൈശവതയിൽ നിന്ന് കൈ പിടിച്ചുയർത്തി ഇന്ന് മറ്റേതു ഇന്ത്യന്‍ ഭാഷയ്ക്കും മാതൃകയാക തക്ക വിധവളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനായി.
ഒക്ടോബർ 2002 മുതൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സജീവമാണ്. അന്നു മുതൽ തന്നെ വിവിധ കമ്പ്യൂട്ടർ തലങ്ങളിലും, പല തരo ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന മലയാള ഭാഷയിലുള്ള ഉപകരണങ്ങളുടെ നിർമ്മാണത്തിലും, വികസനത്തിലും, പരിപാലനത്തിലും സ്വ.മ.ക ശ്രദ്ധ പുലർത്തുന്നു. പ്രാദേശിക ഫോണ്ടുകളുടെ നിര്‍മാണവും-പുതുക്കലും, പ്രാദേശിക നിഘണ്ടുക്കൾസ്വതന്ത്ര സോഫ്റ്റ്‌‌വെയറുകളുടെ പ്രാദേശികവല്‍കരണം, പ്രാദേശിക എഴുത്ത്-സംസാരം യന്ത്രങ്ങൾ, അക്ഷരപരിശോധന ഉപകരണങ്ങൾ, കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും  മലയാളം ടൈപ്പു ചെയ്യാന്‍ വേണ്ടിയുള്ള നിരവധി നവീന രീതികളുടെ നിര്‍മ്മിക്കൽ-പുതുക്കൽ എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് മുഖമുദ്ര സ്ഥാപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ കൂടെ നിരവധി സര്‍ക്കാർ / സര്‍ക്കാരിതര കമ്പ്യൂട്ടിങ് പരിപാടികളുടെ ഭാഗമാവാനും , ഗൂഗിള്‍ സമ്മർ ഓഫ് കോഡിനു രണ്ടു തവണ മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു സാധിച്ചു.

കേരളസര്‍ക്കാരിന്റെ 2008ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ , ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനായതും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു നേട്ടമാണു്.
ഇന്നു് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍ കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്. ലോകത്തിൻറെ പല  ഭാഗങ്ങളിലും ഉള്ള ഐ .ടി  പ്രോഫെഷനെലുകെൾ, വിദ്യാര്‍ത്ഥികൾ തുടങ്ങിയവർ ഇതിൽ അംഗങ്ങളാണു് .സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കു പുറമേ ഭാഷാവിദഗ്ദ്ധന്മാർ, പത്രപ്രവർത്തകർ, എഴുത്തുകാർ അങ്ങനെ ഭാഷാ ഉപയോക്താക്കൾ പലരും ഈ കുട്ടായ്മയിലുണ്ട്






No comments:

Post a Comment